ചിതറയിൽ പോക്സോ കേസുകളിൽ രണ്ടു യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കടയ്ക്കൽ: ചിതറയിൽ രണ്ട് പോക്സോ കേസുകളിലായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പതിനേഴുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 19കാരനും 15 വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം കാട്ടുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത 27 കാരനെയുമാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. ചിതറ മതിര തെറ്റിമുക്ക് ലൈല മൻസിലിൽ മുഹമ്മദ് ഫൈസൽ (19), ചിതറ മാങ്കോട് എരപ്പിൽ വേങ്ങവിള വീട്ടിൽ സുമേഷ് (27) എന്നിവരാണ് പിടിയിലായത്.
17 കാരിയുമായി അടുപ്പത്തിലായ ഫൈസൽ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പലതവണ പീഡനത്തിനു ഇരയാക്കുകയും ഒരാഴ്ച മുമ്പ് പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് പെൺകുട്ടിയെ വിളിച്ചുവരുത്തി എറണാകുളത്തേക്ക് കടത്തിക്കൊണ്ടു പോവുകയും ചെയ്തു.
തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പള്ളിക്കൽ പൊലീസ് എറണാകുളത്തുനിന്ന് പെൺകുട്ടിയെയും യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചിതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ 15 വയസ്സുള്ള പെൺകുട്ടിയെ റോഡിലൂടെ നടന്നുപോകുന്ന സമയം ഓടിച്ചിട്ട് ലൈംഗിക അതിക്രമം കാട്ടാൻ ശ്രമിക്കുകയും നഗ്നതപ്രദർശനം നടത്തുകയും ചെയ്ത പോക്സോ കേസിലാണ് ചിതറ മാങ്കോട് ഇരപ്പിൽ സ്വദേശി സുമേഷിനെ ചിതറ പൊലീസ് പാങ്ങോട് നിന്നും അറസ്റ്റ് ചെയ്തത്. പോക്സോ കേസിലെ രണ്ടു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ചിതറ പൊലീസ് പ്രതികളെ വൈദ്യ പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

