Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയെ പീഡിപ്പിച്ച...

യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുയുവാക്കള്‍ പിടിയില്‍

text_fields
bookmark_border
amal, athul
cancel
camera_alt

അ​മ​ല്‍, അ​തു​ല്‍

അ​ടൂ​ര്‍: യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍കി ത​ട്ടി​ക്കാ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ ഇ​ല​വും​തി​ട്ട പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ഉ​ളി​യാ​ഴ​ത്തു​റ പൗ​ഡി​ക്കോ​ണം കേ​ര​ളാ​ദി​ത്യ​പു​രം മാ​ര്‍ത്തോ​മ സ്​​റ്റ​ഡി സെൻറ​റി​ന് എ​തി​ര്‍വ​ശം ബ​ഥേ​ല്‍ ഹൗ​സി​ല്‍ വി.​എ​സ്. അ​മ​ല്‍ (25), തി​രു​വ​ന​ന്ത​പു​രം ഉ​ള്ളൂ​ര്‍ നാ​ലാ​ഞ്ചി​റ വ​യ​മ്പ​ക്കോ​ണം അ​വി​ട്ടം വീ​ട്ടി​ല്‍ ജെ.​എ​സ്. അ​തു​ല്‍ (24) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന് യു​വ​തി ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി​യു​ടെ നി​ര്‍ദേ​ശാ​നു​സ​ര​ണം പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി സ​ജീ​വി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക സം​ഘ​മാ​ണ് ഇ​വ​രെ കു​ടു​ക്കി​യ​ത്. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ അ​നു​ദി​നം മാ​റ്റി പൊ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ചു​ന​ട​ക്കു​ക​യാ​യി​രു​ന്നു.

അ​മ​ലി​നെ തു​മ്പ​യി​ല്‍നി​ന്നും അ​തു​ലിെ​ന നാ​ലാ​ഞ്ചി​റ​യി​ല്‍നി​ന്നു​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. സി.​ഐ അ​യ്യൂ​ബ്ഖാ​ന്‍, എ​സ്.​ഐ​മാ​രാ​യ എ​സ്. വി​ഷ്ണു, സി.​പി.​ഒ​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ താ​ജു​ദ്ദീ​ന്‍, നി​ധീ​ഷ് കു​മാ​ര്‍, ശ്യാം​കു​മാ​ര്‍, ശ്രീ​ജി​ത്ത്, അ​നൂ​പ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raping case
News Summary - Two youths arrested for raping young lady
Next Story