മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായ യുവാക്കൾ
മണ്ണാർക്കാട്: നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ മണ്ണാർക്കാട് പൊലീസ് പിടികൂടി. ചൊവ്വാഴ്ച പുലർച്ച വാഹന പരിശോധനക്കിടെ എം.ഇ.എസ് കല്ലടി കോളജിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 19 ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. കോട്ടോപ്പാടം സ്വദേശികളായ കല്ലിടുമ്പൻ മുഹമ്മദ് റിഷാദ് (26), ചോലകത്ത് മുഹമ്മദ് ഫിറോസ് ഖാൻ (23) എന്നിവരെയാണ് മണ്ണാർക്കാട് എസ്.ഐ കെ.ആർ. ജസ്റ്റിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
വിപണിയിൽ ഒരു ലക്ഷത്തിലേറെ രൂപ വിലവരുന്നതാണ് പിടികൂടിയ മയക്കുമരുന്നെന്ന് പൊലീസ് പറഞ്ഞു. ഏതാനും നാളുകൾക്ക് മുമ്പ് മുക്കണ്ണത്തുവെച്ച് 28 ഗ്രാം എം.ഡി.എം.എയും പൊലീസ് പിടികൂടിയിരുന്നു.