Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവ്യാജ നോട്ട് നിർമാണം:...

വ്യാജ നോട്ട് നിർമാണം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

text_fields
bookmark_border
വ്യാജ നോട്ട് നിർമാണം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍
cancel
camera_alt

വി​പി​ന്‍, സു​ഹൈ​ല്‍

കൊ​ച്ചി: വ്യാ​ജ നോ​ട്ട് നി​ർ​മി​ക്കു​ന്ന ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. എ​ള​മ​ക്ക​ര ബേ​ബി സ്മാ​ര​ക റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന ക​ല്ലു​വീ​ട്ടി​ല്‍ വി​പി​ന്‍ (25), ക​ലൂ​ര്‍ ദേ​ശാ​ഭി​മാ​നി റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന ഒ​ഴി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സു​ഹൈ​ല്‍ (26) എ​ന്നി​വ​രെ​യാ​ണ് കേ​ര​ള പൊ​ലീ​സി​ന്റെ തീ​വ്ര​വാ​ദ​വി​രു​ദ്ധ സ്‌​ക്വാ​ഡും എ​ള​മ​ക്ക​ര പൊ​ലീ​സും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്. ക​ള​ര്‍ ഫോ​ട്ടോ​സ്റ്റാ​റ്റെ​ടു​ത്ത് ഇ​വ​ര്‍ വ്യാ​ജ​നോ​ട്ട്​ നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ട​പ്പ​ള്ളി​യി​ല്‍നി​ന്നും ക​ള​മ​ശ്ശേ​രി​യി​ല്‍നി​ന്നു​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളു​ടെ കൈ​യി​ല്‍നി​ന്ന്​ 500 രൂ​പ​യു​ടെ വ്യാ​ജ​നോ​ട്ടു​ക​ളാ​ണ് ആ​ദ്യം ക​ണ്ടെ​ത്തു​ന്ന​ത്. തു​ട​ര്‍ന്ന് ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ല്‍ 52,350 രൂ​പ വി​ല​മ​തി​ക്കു​ന്ന 500, 200, 100, 50 രൂ​പ​യു​ടെ വ്യാ​ജ​നോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി. നോ​ട്ട് അ​ച്ച​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ക​ള​ര്‍ പ്രി​ന്റ​ര്‍ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

പ്ര​തി​ക​ള്‍ വ്യാ​ജ​നോ​ട്ട് നി​ര്‍മി​ച്ച​ശേ​ഷം ഇ​തു​പ​യോ​ഗി​ച്ച് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി പ​ണം മാ​റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്രാ​യ​മാ​യ ആ​ളു​ക​ള്‍ക്കാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വ്യാ​ജ നോ​ട്ട് കൈ​മാ​റി​യ​ത്. പ്രാ​യ​മാ​യ​വ​ര്‍ ന​ട​ത്തു​ന്ന പ​ല​ച​ര​ക്കു​ക​ട, പ​ച്ച​ക്ക​റി​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലും ലോ​ട്ട​റി വി​ല്‍പ​ന ന​ട​ത്തു​ന്ന​വ​രു​ടെ അ​ടു​ത്തു​മാ​യി​രു​ന്നു ഇ​വ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ എ​ത്തി​യി​രു​ന്ന​ത്. പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Counterfeit note
News Summary - Two youths arrested for Counterfeit note making
Next Story