കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് രണ്ടുവർഷം കഠിനതടവും പിഴയും
text_fieldsവിജീഷ്
കൽപറ്റ: കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിന തടവും പിഴയും. സുൽത്താൻ ബത്തേരി കല്ലുവയലിൽ 1260 ഗ്രാം കഞ്ചാവുമായി പിടിയിലായ കുപ്പാടി വേങ്ങൂർ വി.കെ. വിജീഷിനെയാണ് (36 ) രണ്ടു വർഷം കഠിനതടവിനും ഇരുപതിനായിരം രൂപ പിഴ അടക്കാനും കൽപറ്റ അഡീഷനൽ സെഷൻസ് (സ്പെഷൽ) കോടതി ശിക്ഷിച്ചത്. നർക്കോട്ടിക് സ്പെഷൽ ജഡ്ജി എസ്.കെ.അനിൽകുമാർ ആണ് വിധി പ്രഖ്യാപിച്ചത്.
2017 ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം. സുൽത്താൻ ബത്തേരി പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ബിജു ആന്റണിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം.ഡി. സുനിൽ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരായ അഡ്വ. എ.യു. സുരേഷ്കുമാർ, ഇ.ആർ. സന്തോഷ് കുമാർ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

