Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇരുചക്ര വാഹന മോഷ്ടാക്കൾ പിടിയിൽ
text_fieldsbookmark_border
വിഷ്ണു,അഭിജിത്
Listen to this Article
പെരുമ്പാവൂർ: ഇരുചക്ര വാഹന മോഷ്ടാക്കളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. അറയ്ക്കപ്പടി മേപ്രത്തുപടി പുതുപ്പാറക്കാവ് ചിറ്റേത്തുപറമ്പിൽ വീട്ടിൽ വിഷ്ണു (22), കുട്ടമ്പുഴ മാമലക്കണ്ടം ഭാഗത്തുനിന്ന് ഇപ്പോൾ വളയൻചിറങ്ങര റബർ പാർക്കിന് സമീപത്ത് താമസിക്കുന്ന മറ്റത്തിൽ വീട്ടിൽ അഭിജിത് (22) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് അറയ്ക്കപ്പടി ജങ്ഷന് സമീപം ഷോറൂമിെൻറ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇവർ മോഷ്ടിച്ചത്.
പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് മോഷണക്കേസുകളിലെ പ്രതിയാണ് വിഷ്ണു. ഇൻസ്പെക്ടർ ആർ. രഞ്ജിത്, എസ്.ഐമാരായ റിൻസ് എം.തോമസ്. ജോസി എം.ജോൺസൻ, ബർട്ടിൻ, എ.എസ്.ഐ ജോഷി, സി.പി.ഒ ബാബു കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story

