Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right​കോട്ടയത്തെ...

​കോട്ടയത്തെ കെ.​പി.​പി.​എ​ല്ലി​ൽ ര​ണ്ടാ​ഴ്ച​ക്കി​ടെ ര​ണ്ട് ആ​ത്മ​ഹ​ത്യ; തൊ​ഴി​ൽ​ചൂ​ഷ​ണ​വും മാ​ന​സി​ക പീ​ഡ​ന​വും രൂ​ക്ഷ​മെ​ന്ന് പ​രാ​തി

text_fields
bookmark_border
​കോട്ടയത്തെ കെ.​പി.​പി.​എ​ല്ലി​ൽ ര​ണ്ടാ​ഴ്ച​ക്കി​ടെ ര​ണ്ട് ആ​ത്മ​ഹ​ത്യ; തൊ​ഴി​ൽ​ചൂ​ഷ​ണ​വും മാ​ന​സി​ക പീ​ഡ​ന​വും രൂ​ക്ഷ​മെ​ന്ന് പ​രാ​തി
cancel

വെ​ള്ളൂ​ർ: ര​ണ്ടാ​ഴ്ച​ക്കി​ടെ ര​ണ്ടു ജീ​വ​ന​ക്കാ​ർ ജീ​വ​നൊ​ടു​ക്കി​യ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കേ​ര​ള പേ​പ്പ​ർ പ്രൊ​ഡ​ക്‌​ട്‌​സ് ലി​മി​റ്റ​ഡി​ൽ (കെ.​പി.​പി.​എ​ൽ) മാ​നേ​ജ്‌​മെ​ന്റ്​ ഭാ​ഗ​ത്തു​നി​ന്ന്​ ക​ടു​ത്ത തൊ​ഴി​ൽ ചൂ​ഷ​ണ​വും പീ​ഡ​ന​ങ്ങ​ളു​മെ​ന്ന്​ ആ​രോ​പ​ണം. കൊ​ടി​യ ചൂ​ഷ​ണ​ത്തെ തു​ട​ർ​ന്നു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ​മാ​ണ്​ ജീ​വ​ന​ക്കാ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ക്കു​ന്ന​തെ​ന്നാ​ണ്​ ആ​ക്ഷേ​പം.

മെ​ക്കാ​നി​ക്ക​ൽ വ​ർ​ക്ക്‌​ഷോ​പ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​യ നി​ഷാ​ന്ത് ആ​ഗ​സ്റ്റ്​ 17ന് ​ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ, യൂ​ട്ടി​ലി​റ്റി മെ​യി​ന്റ​ന​ൻ​സ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​യ ശ്രീ​ജി​ത്തി​നെ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30ഓ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ​അ​ധി​കാ​രി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ളും ക​ടു​ത്ത മാ​ന​സി​ക പീ​ഡ​ന​വു​മാ​ണ് ജീ​വ​ന​ക്കാ​രെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട​തെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.

​തു​ട​ർ​ച്ച​യാ​യ ഷി​ഫ്റ്റു​ക​ളും അ​മി​ത ജോ​ലി​ഭാ​ര​വും കാ​ര​ണം ജീ​വ​ന​ക്കാ​ർ ക​ടു​ത്ത പ്ര​യാ​സ​ത്തി​ലാ​ണ്. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ നി​ല​വി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധി​പ്പി​ച്ച് വി​ശ്ര​മ​മി​ല്ലാ​തെ തു​ട​ർ​ച്ച​യാ​യ ഷി​ഫ്റ്റു​ക​ൾ ചെ​യ്യി​ക്കു​ന്നു. ഓ​വ​ർ​ടൈ​മി​ന് നി​യ​മ​പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്നു​മി​ല്ല.

ഓ​വ​ർ​ടൈം ചെ​യ്യാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​വ​രെ ജോ​ലി​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ടു​മെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

​സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യി​ട്ടും അ​ടി​സ്ഥാ​ന തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ്​ സ്ഥാ​പ​ന​ത്തി​ന്‍റെ പോ​ക്ക്. ഇ.​എ​സ്.​ഐ, പി.​എ​ഫ്, ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി​യ നി​യ​മ​പ​ര​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല.

തു​ച്ഛ​മാ​യ വേ​ത​ന​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. ഇ​തി​നു​പു​റ​മെ, ജോ​ലി ചെ​യ്യു​ന്ന അ​ധി​ക സ​മ​യ​ത്തി​ന് അ​ർ​ഹ​മാ​യ കൂ​ലി​യോ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളോ ക​മ്പ​നി ന​ൽ​കാ​റി​ല്ല. ഇ​ത് തൊ​ഴി​ലാ​ളി​ക​ളെ ക​ടു​ത്ത സാ​മ്പ​ത്തി​ക-​മാ​ന​സി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ​ക​മ്പ​നി​യി​ലെ ക​ടു​ത്ത തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മു​മ്പ് മാ​നേ​ജ്‌​മെ​ന്റി​നും തൊ​ഴി​ൽ വ​കു​പ്പി​നും ബോ​യി​ല​ർ ഇ​ൻ​സ്‌​പെ​ക്ട​റേ​റ്റി​നും ജീ​വ​ന​ക്കാ​ർ നി​ര​ന്ത​രം പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

​തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും തൊ​ഴി​ൽ മ​ന്ത്രി​യും വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും മ​ര​ണ​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ ക​മ്പ​നി ത​യാ​റാ​ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ അ​ട​ച്ചു​പൂ​ട്ടി​യ ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ്​ പ്രി​ന്‍റ്​ ലി​മി​റ്റ​ഡ്​ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ സം​സ്ഥാ​ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യി പു​ന​രു​ജ്ജീ​വി​പ്പി​ച്ചാ​ണ്​ കെ.​പി.​പി.​എ​ൽ സ്ഥാ​പി​ച്ച​ത്. സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ങ്കി​ലും തൊ​ഴി​ലാ​ളി അ​വ​കാ​ശ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ മാ​നേ​ജ്​​മെ​ന്‍റ്​ ക​ടു​ത്ത ചൂ​ഷ​ണ​മാ​ണ് സ്വീ​ക​രി​ക്കു​​ന്ന​തെ​ന്നാ​ണ്​ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി. തു​ച്ഛ​വേ​ത​ന​ത്തി​ൽ ​പ​ണി​യെ​ടു​ക്കു​ന്ന സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്ക്​ വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും വേ​ത​ന വ​ർ​ധ​ന​യോ മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളോ ന​ൽ​കു​ന്നി​ല്ല​ത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mental harassmentkerala local newsKPPL workersKottayam
News Summary - Two Suicides in Two Weeks at KPPL Kottayam Spark Protests
Next Story