Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right20 ഗ്രാം...

20 ഗ്രാം എം.ഡി.എം.എയുമായി രണ്ടു വിദ്യാർഥികൾ പിടിയിൽ

text_fields
bookmark_border
20 ഗ്രാം എം.ഡി.എം.എയുമായി രണ്ടു വിദ്യാർഥികൾ പിടിയിൽ
cancel

പോത്തൻകോട് : 20 ഗ്രാം എം.ഡി.എം.എയുമായി രണ്ടു വിദ്യാർഥികൾ പിടിയിലായി. നാലാഞ്ചിറ വാടകക്ക് താമസിക്കുന്ന എറണാകുളം സ്വദേശി അനന്തകൃഷ്ണൻ (20), ചെമ്പഴന്തി അണിയൂർ സ്വദേശി അജീഷ് (19) എന്നിവരെയാണ് അറസ്‌റ്റ് ചെയ്ത‌ത്. ഇരുവരും ബിരുദ വിദ്യാർഥികളും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരും ആണെന്ന് പൊലീസ് പറഞ്ഞു. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊയ്ത്തൂർക്കോണം മണ്ണറയിൽ നിറുത്തിയിട്ട കാറിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്.

ലഹരി ഉപയോഗത്തിനുള്ള സിറിഞ്ചുകളും കാറിൽനിന്ന് ലഭിച്ചു. പൊലീസിനെകണ്ടതോടെ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടി കൂടുകയായിരുന്നു. സംഘത്തിലെ പ്രധാനപ്രതി ഓടി രക്ഷപ്പെട്ടു. ഒഴിഞ്ഞ പ്രദേശമായ പോത്തൻകോട് മണ്ണറയിൽ സ്ഥിരമായി ലഹരി സംഘങ്ങൾ താവളമാക്കാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMDMAsynthetic drugsdrug buststudents arrested
News Summary - Two students arrested with 20 grams of MDMA
Next Story