Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെയും...

യുവാവിനെയും വീട്ടമ്മയെയും ആക്രമിച്ച രണ്ടുപേർ പിടിയിൽ

text_fields
bookmark_border
യുവാവിനെയും വീട്ടമ്മയെയും ആക്രമിച്ച രണ്ടുപേർ പിടിയിൽ
cancel
camera_alt

രാ​ജീ​വ് പി.​ കു​മാ​ർ, ര​ഞ്ജി​ത് ര​മേ​ശ​ൻ

കോട്ടയം: യുവാവിനെയും വീട്ടമ്മയെയും ആക്രമിക്കുകയും ഇത് തടയാൻചെന്ന പൊലീസ് ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്തകേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കിഴക്കുംഭാഗം പ്രദീപ് ഭവനത്തിൽ രാജീവ് പി.കുമാർ (29), അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കരയിൽ നാൽപാത്തിമല ഭാഗത്ത് നെടുംതറയിൽ വീട്ടിൽ രഞ്ജിത് രമേശൻ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികൾ നാൽപാത്തിമല പള്ളിയിൽ പാതിര കുർബാന സമയത്ത് പള്ളിയുടെ മുൻവശത്തെ റോഡിൽ പടക്കം പൊട്ടിക്കുകയും ഇത് ചോദ്യംചെയ്ത ജോമോൻ എന്നയാളെ സംഘംചേർന്ന് ആക്രമിക്കുകയുമായിരുന്നു.ഇതുകണ്ട് തടയാൻചെന്ന ബന്ധുവായ സ്ത്രീയെയും ഇവരുടെ മക്കളെയും പ്രതികൾ മര്‍ദിച്ചു. ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്നവഴി പ്രതികൾ ഇവരുടെ വാഹനം തടഞ്ഞുനിർത്തുകയും വീണ്ടും ആക്രമിക്കുകയും ബുള്ളറ്റും കാറും അടിച്ചുതകർക്കുകയും ചെയ്തു.

ഈസമയം സ്ഥലത്തെത്തിയ പൊലീസിനെയും ആക്രമിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രതികളിൽ ഒരാളായ രഞ്ജിത് രമേശന് ഗാന്ധിനഗർ സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെയുള്ള കേസുകളും രാജീവിന് ഗാന്ധിനഗർ, ഏറ്റുമാനൂർ, നെടുങ്കണ്ടം എന്നീ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ കെ. ഷിജിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Two persons who attacked the youth and the housewife have been arrested
Next Story