കോഴിക്കോട് സ്വദേശിയെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsഅമൽ, തൻസീർ
കൊച്ചി: മറൈൻഡ്രൈവ് വാക്വേയിൽ കോഴിക്കോട് സ്വദേശിയെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തോപ്പുംപടി മാളിയേക്കൽ വീട്ടിൽ അമൽ (20), പുതുവൈപ്പ് കനത്തപ്പടി വീട്ടിൽ തൻസീർ (26) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. വാക്വേയിലൂടെ നടന്നുവരുകയായിരുന്ന കോഴിക്കോട് സ്വദേശി റിയാസിനെ പ്രതികൾ തടഞ്ഞുനിർത്തി മർദിക്കുകയും ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. റിയാസ് ബഹളംവെച്ചതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്നയാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രേംകുമാർ, അഖിൽ, സിവിൽ പൊലീസ് ഓഫിസർമാരായ ബാബുരാജ് പണിക്കർ, രഞ്ജിത് ആർ. പിള്ള, ബേസിൽ ജോയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

