മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മയക്കുമരുന്നുകളുമായി രണ്ടു പേർ പിടിയിൽ
text_fieldsമുത്തങ്ങയിൽ എക്സൈസ് സംഘം പരിശോധന നടത്തുന്നു
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ജില്ല പൊലീസ് ഡോഗ് സ്കോഡ്, ഡാൻസാഫ് വനം വകുപ്പ് എന്നിവരുമായി ചേർന്ന് സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുകളുമായി രണ്ടു പേർ പിടിയിൽ.
പത്തു ഗ്രാം കഞ്ചാവുമായി കോഴിക്കോട് കൊടിയത്തൂർ സ്വദേശി ഉറവിങ്കൽ വീട്ടിൽ ഒ. സിറാജുദ്ദീനെ (30)യും 0.4 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് കിനാലൂർ സ്വദേശി കുളത്തുവയൽ വീട്ടിൽ കെ.വി. അജ്മലിനെയും (24) ആണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, ഡാൻസാഫ് പൊലീസ് സബ് ഇൻസ്പെക്ടർ അഖിൽ, എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷെഫീഖ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജി. ബാബു, പ്രിവന്റീവ് ഓഫിസർ കെ.വി. വിജയകുമാർ, എം.പി. ഹരിദാസൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ചാൾസ് കുട്ടി, നിഷാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

