60 ആംപ്യൂൾ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
text_fieldsകൊട്ടിയം: വിൽപനക്കായി കാറിൽ കൊണ്ടുപോകുകയായിരുന്ന 60 ആംപ്യൂൾ മയക്കുമരുന്നുമായി രണ്ടുപേരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.
ഇരവിപുരം കാവൽപ്പുര കൊടിയിൽ തെക്കതിൽ വീട്ടിൽ സനോജ് (37), മൈലാപ്പൂര് വലിയവിള വീട്ടിൽ അൽഅമീൻ (25) എന്നിവരാണ് അറസ്റ്റിലായത്.
ഉമയനല്ലൂർ കെട്ടിടം മുക്കിനടുത്തുനിന്നാണ് ഇവർ പിടിയിലായത്. കൊട്ടിയം എസ്.ഐ സുജിത്ത് ജി.നായരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തവെ വെട്ടിച്ചുകടക്കാൻ ശ്രമിച്ച കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എസ്.ഐമാരായ ഷിഹാസ്, റിനോക്സ്, എ.എസ്.ഐമാരായ ഫിറോസ് ഖാൻ, സുരേഷ്, ജയകുമാർ, സി.പി.ഒമാരായ ചന്തു, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

