Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightചടയമംഗലത്ത് 52 കിലോ...

ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

text_fields
bookmark_border
ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
cancel
camera_alt

ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ ഷൈ​ൻ, ഹെ​ബി മോ​ൻ

എ​ന്നി​വ​ർ

ച​ട​യ​മം​ഗ​ലം: ച​ട​യ​മം​ഗ​ല​ത്ത് 53 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ. ചി​ത​റ വ​ള​വു​പ​ച്ച, പേ​ഴും​മൂ​ട് വ​ള​വി​ൽ ഹെ​ബി നി​വാ​സി​ൽ ഹെ​ബി മോ​ൻ (42), നെ​യ്യാ​റ്റി​ൻ​ക​ര മ​ഞ്ച​വി​ളാ​ക​ത്ത് കി​ഴ​ക്കും​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ ഷൈ​ൻ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കാ​റി​ലെ വി​വി​ധ അ​റ​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. കൊ​ല്ലം റൂ​റ​ൽ പൊ​ലീ​സി​ന്റ ഡാ​ൻ​സാ​ഫ് ടീ​മും ച​ട​യ​മം​ഗ​ലം പൊ​ലീ​സും ചേ​ർ​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടു​കൂ​ടി നി​ല​മേ​ൽ​വെ​ച്ചാ​ണ് കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 53 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്.

കൊ​ല്ലം ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് ഹെ​ബി മോ​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യി പൊ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഛത്തിസ്ഗ​ഢി​ൽ​നി​ന്ന് ക​ഞ്ചാ​വു​മാ​യി വ​രു​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ല്ലം റൂ​റ​ൽ സി- ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്.​പി എം.​എം. ജോ​സ്, കൊ​ട്ടാ​ര​ക്ക​ര ഡി​വൈ.​എ​സ്.​പി ജി.​ഡി. വി​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​ത്ത​നാ​പു​രം എ​സ്.​എ​ച്ച്.​ഒ എ​സ്. ജ​യ​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, സ​ഞ്ജീ​വ് മാ​ത്യൂ, സി.​പി.​ഒ​മാ​രാ​യ ടി. ​സ​ജു​മോ​ൻ, മ​ഹേ​ഷ് മോ​ഹ​ൻ, പി.​എ​സ്. അ​ഭി​ലാ​ഷ്, എ​സ്. ദി​ലീ​പ്, വി​പി​ൻ ക്ലീ​റ്റ​സ് എ​ന്നി​വ​ർ അ​ട​ങ്ങി​യ ഡാ​ൻ​സാ​ഫ് ടീ​മും ച​ട​യ​മം​ഗ​ലം എ​സ്.​എ​ച്ച്.​ഒ ജി. ​സു​നി​ൽ, എ​സ്.​ഐ​മാ​രാ​യ മോ​നി​ഷ്, പ്രി​യ, ഗോ​പ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ സ​ന​ൽ, വി​ഷ്ണു ദാ​സ് എ​ന്നി​വ​ർ അ​ട​ങ്ങി​യ ച​ട​യ​മം​ഗ​ലം പൊ​ലീ​സ് സം​ഘ​വും സം​യു​ക്ത​മാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്റെ ന​മ്പ​ർ വ്യാ​ജ​മാ​ണെ​ന്നും അ​ഞ്ച​ൽ സ്വ​ദേ​ശി​യു​ടെ​താ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ തി​രി​ച്ച​റി​ഞ്ഞു. അ​റ​സ്റ്റി​ലാ​യ ഫെ​ബി​മോ​ൻ മു​മ്പ് 80 കി​ലോ ക​ഞ്ചാ​വു​മാ​യി ചാ​ത്ത​ന്നൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chadayamangalamcannabis
News Summary - Two persons arrested with 52 kg cannabis in Chadayamangalam
Next Story