Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
2019ൽ ആയിരുന്നു സംഭവം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

അ​ബ്ദു​ൽ സ​ലാം, ര​ഞ്ജി​ത്

ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൊടുപുഴ ഇടവെട്ടി വാഴമറ്റം വീട്ടിൽ അബ്ദുൽ സലാം (52), ഓട്ടോ ഡ്രൈവർ ഈസ്റ്റ് കടുങ്ങല്ലൂർ കാട്ടിലെ പറമ്പിൽ വീട്ടിൽ രഞ്ജിത് (28) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. വിവരം കുട്ടി സ്കൂളിൽ നടന്ന കൗൺസിലിൽ പറയുകയായിരുന്നു.

സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് പ്രത്യേക ടീം രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. 2019 ൽ ആയിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two persons arrested for molesting a minor girl
Next Story