Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ വെട്ടിയ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ വെട്ടിയ രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ സ​ന​ലും സ​നീ​ഷും

കയ്പമംഗലം: ചളിങ്ങാട് പള്ളിനടയിൽ യുവാവിന് വേട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചളിങ്ങാട് കരുവാൻ കോളനിക്കടുത്ത് വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം.

കരുവാൻ കോളനിയിൽ താമസിക്കുന്ന തട്ടേക്കാട്ട് വീട്ടിൽ അരുൺ കുമാറിനാണ് (26) വെട്ടേറ്റത്. കരുവാൻ കോളനിയിലെത്തന്നെ താമസക്കാരായ കൂളിയേടത്ത് വീട്ടിൽ സനിൽകുമാർ (36), സഹോദരൻ സനീഷ് കുമാർ (34) എന്നിവരാണ് വെട്ടിപ്പരിക്കേൽപിച്ചതെന്ന് പൊലീസ് പറഞ്ഞു.

പ്രതികളുടെ പിതാവിനെ അരുൺകുമാർ അസഭ്യം പറഞ്ഞതിനെത്തുടർന്നുണ്ടായ വാക്തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പറയുന്നു. അരിവാൾ കൊണ്ടുള്ള വെട്ടേറ്റ് കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ പൊലീസ് സംഭവസ്ഥലത്തുനിന്നുതന്നെ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

കയ്പമംഗലം എസ്.എച്ച്.ഒ കെ.എസ്. സുബീഷ് മോൻ, എസ്.ഐമാരായ ഗോകുൽ, പാട്രിക്ക്, സീനിയർ സി.പി.ഒ നജീബ്, ഗിരീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two persons arrested for attacking man
Next Story