എക്സൈസ് ഉദ്യോഗസ്ഥന് നേരെ അക്രമം; രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsഎം.പി. അശ്വിന്, മുഹമ്മദ് കൈഫ്
തലശ്ശേരി: ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറെ ഓഫിസില്‍ കയറി അതിക്രമം നടത്തിയ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിൽ. കൂത്തുപറമ്പ് നിർമലഗിരി ആമ്പിലാട് തുഷാരം ഹൗസില്‍ എം.പി. അശ്വിന് (28), ഇരിട്ടി കരിക്കോട്ടക്കരി കൂമന്തോട് മുല്ലപ്പള്ളി ഹൗസില്‍ മുഹമ്മദ് കൈഫ് (29) എന്നിവരെയാണ് തലശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.
എക്സൈസ് റേഞ്ച് ഓഫിസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ഉദ്യോഗസ്ഥനായ കെ.സി. ഷിബുവിനാണ് (52) മര്‍ദനമേറ്റത്. ബുധനാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. മുഹമ്മദ് കൈഫിനെതിരേ മുമ്പ് കേസെടുത്തതിലുള്ള വിരോധമാണ് അതിക്രമത്തിന് കാരണമായത്. മുന്‍ കേസിലെ വിവരങ്ങള്‍ ചോദിച്ചെത്തിയ പ്രതികള്‍ക്ക് പരാതിക്കാരനായ ഉദ്യോഗസ്ഥന് വിവരങ്ങള്‍ എഴുതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെ ഉദ്യോഗസ്ഥനെ തള്ളുകയും മുഹമ്മദ് കൈഫ് കസേര ഉപയോഗിച്ച് അദ്ദേഹത്തിന്റെ തലയുടെ പിന്‍ഭാഗത്ത് ശക്തമായി അടിക്കുകയുമായിരുന്നു. അസഭ്യം വിളിച്ച പ്രതികള്‍ ഉദ്യോഗസ്ഥന്റെ കഴുത്തിന് പിടിച്ച് തള്ളുകയും കുടുംബത്തെ അടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. തലശ്ശേരി എസ്.ഐ കെ.പി. അശ്വിനിനാണ് അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

