പീഡനക്കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
ചെങ്ങന്നൂർ: സ്കൂൾ വിദ്യാർഥിനിയെ വശീകരിച്ച് മറ്റൊരാൾക്കു കാഴ്ചവെച്ച സംഭവത്തിൽ സമാനമായ രണ്ടുകേസിൽ പ്രതിയായ ബസ് കണ്ടക്ടറടക്കം രണ്ടുപേർ പിടിയിൽ. കറ്റാനം ഭരണിക്കാവ് വെട്ടിക്കോട് വലിയകുന്നേൽ വീട്ടിൽ അരുൺ ബാബു (അനീഷ് -31 ), കറ്റാനം ശൂരനാട് വടക്ക് പാറക്കടവ് മനുഭവനത്തിൽ മനു മോഹൻ (35) എന്നിവരെയാണ് പോക്സോ നിയമപ്രകാരം ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച അരുൺ അടൂർ-കായംകുളം റൂട്ടിൽ ഓടുന്ന 'രാജാധിരാജ' ബസ് കണ്ടക്ടറായിരുന്നു. ഇയാളുടെ കൂട്ടാളിയും ടാക്സി ഡ്രൈവറുമായ മനു മോഹനും പെൺകുട്ടിയെ കഴിഞ്ഞദിവസം പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. അരുൺ നൂറനാട്, വള്ളികുന്നം സ്റ്റേഷനുകളിലെ പോക്സോ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

