യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsസുമേഷ്, ജെറിൻ സോയി
ഏറ്റുമാനൂർ: കള്ളുഷാപ്പിലുണ്ടായ വാക്തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
അതിരമ്പുഴ ഓണംതുരുത്ത് കവല ഭാഗത്ത് കദളിമറ്റം തലയ്ക്കൽ വീട്ടിൽ കെ.ആർ. സുമേഷ് (29), അതിരമ്പുഴ ഓണന്തുരുത്ത് കവല ഭാഗത്ത് തലയ്ക്കുമറ്റത്തിൽ വീട്ടിൽ ജെറിൻ സോയി (28) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും കഴിഞ്ഞദിവസം ഉച്ചയോടെ ഓണംതുരുത്ത് കള്ള്ഷാപ്പിൽവെച്ച് കാണക്കാരി കുറുമുള്ളൂർ കല്ലമ്പാറ സ്വദേശിയായ യുവാവുമായി വാക്ക്തർക്കം ഉണ്ടാവുകയും പട്ടിക ഉപയോഗിച്ച് യുവാവിന്റെ തലക്ക് അടിക്കുകയുമായിരുന്നു.
സുമേഷിനെതിരെ ഏറ്റുമാനൂർ സ്റ്റേഷനിലും, ജെറിൻ സോയിക്കെതിരെ കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുണ്ട്.

