യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsകോട്ടയം: ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. അതിരമ്പുഴ നാൽപാത്തിമല ഭാഗത്ത് മൂലയിൽ വീട്ടിൽ ശംഭു എന്ന അമൽ ബാബു (25), അതിരമ്പുഴ നാൽപാത്തിമല ഭാഗത്ത് പള്ളിപ്പറമ്പിൽ വീട്ടിൽ അപ്പു എന്ന അഖിൽ ജോസഫ് (28) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈമാസം ഒന്നിന് അതിരമ്പുഴ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെ അവിടത്തെ കടയിലെത്തി ബജി കഴിച്ചു. തുടർന്ന് ടിഷ്യൂ പേപ്പർ ചോദിച്ചപ്പോൾ തീർന്നുപോയി എന്ന് ജീവനക്കാരന്‍ പറഞ്ഞു.ഇതിലെ തർക്കംമൂലം ഇവർ സംഘം ചേർന്ന് ഇയാളെ അസഭ്യംപറയുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ ഒളിവിൽപോവുകയും ചെയ്തു.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്. പ്രതികളിൽ ഒരാളായ അമൽ ബാബുവിന് ഗാന്ധിനഗർ സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുണ്ട്. അഖിൽ ജോസഫിന് ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുണ്ട്.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ്, എസ്.ഐ സിനോയ് മോൻ തോമസ്, സി.പി.ഒമാരായ സെയ്‌ഫുദ്ദീൻ, ഡെന്നി പി. ജോയ്, അനൂപ്, പ്രദീപ്, പ്രവീൺ പി. നായർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

