മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ രണ്ടുപേർ അറസ്റ്റിൽ
text_fieldsഅപ്പുമോൻ, അബ്ദുൽ സലാം
കറുകച്ചാൽ: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. നെടുംകുന്നം പാറയ്ക്കൽ ഭാഗത്ത് അണിയറവീട്ടിൽ എം.സി. അപ്പുമോൻ (27), പാലക്കാട് കണ്ണംപ്ര മുട്ടുവഴി പറക്കുന്നിൽ അബ്ദുൽ സലാം (29) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി മുതൽ മൂന്നു തവണയായി പത്തനാട്ടെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് 1,84,800 രൂപ തട്ടിയെടുത്തിരുന്നു. സംശയം തോന്നിയ സ്ഥാപനത്തിലെ മാനേജർ സ്വർണം വിശദമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.
ഇതോടെ മാനേജർ കറുകച്ചാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശൂരിൽനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പേരിൽ നെടുമ്പാശ്ശേരി സ്റ്റേഷനിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

