മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsഅനന്ദു, രഞ്ജിത്
ഏറ്റുമാനൂർ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഏറ്റുമാനൂർ ജവഹർ കോളനിയിൽ അനന്തു രാജൻ (21), രഞ്ജിത് സുനിൽ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ജവഹർ കോളനി ഭാഗത്തെ മധ്യവയസ്കനെയാണ് സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാക്കൾ ലഹരിവസ്തു ഉപയോഗിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കാരണം.
തടയാൻ എത്തിയ ഇയാളുടെ ബന്ധുവായ സ്ത്രീയെയും ഇവർ ആക്രമിച്ചു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും മംഗളം കലുങ്ക് ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. മറ്റ് പ്രതികൾക്കുവേണ്ടി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ്, സി.പി.ഒമാരായ ഡെന്നി പി. ജോയ്, പ്രവീൺ പി. നായർ, സ്മിതേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.