വീട്ടിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsരൺജിത്ത്, ഷമീർ
കടുങ്ങല്ലൂർ: വീട്ടിൽ അതിക്രമിച്ച് കയറി തമിഴ്നാട് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കടുങ്ങല്ലൂർ മുപ്പത്തടം കീരംപിള്ളി കോളനി സ്വദേശികളായ മാലിൽ വീട്ടിൽ രൺജിത്ത് (34), കീരംപിള്ളി വീട്ടിൽ ഷമീർ (33) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഏലൂക്കരയിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ വണത്തുരാജയെയാണ് (31) സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ വണത്തുരാജയോട് നേരത്തേ പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിന്റെ വൈരാഗ്യത്തിലാണ് വീട്ടിൽ അതിക്രമിച്ച് കയറി പുറത്തേക്ക് വലിച്ചിറക്കി ചെടിച്ചട്ടി കൊണ്ട് തലക്ക് അടിക്കുകയും മർദിക്കുകയും ചെയ്തത്.
ഷമീറും രഞ്ജിത്തും നിരവധി കേസിലെ പ്രതികളാണ്. കടുങ്ങല്ലൂരിലെ ഒരു ഇൻറീരിയർ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുകയാണ് വണത്തുരാജ. ഇൻസ്പെക്ടർ വി.ആർ. സുനിൽ, എസ്.ഐ പി.എസ്. ജയ്പാൽ, എ.എസ്.ഐമാരായ പി.ജി. ഹരി, ജോർജ് തോമസ്, എം.എം. ദേവരാജൻ, എസ്.സി.പി.ഒമാരായ രഞ്ജിത്ത്, എം.എസ്. സുനിൽകുമാർ, ജി.അജയകുമാർ, എസ്.ഹാരിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

