1,20,000 രൂപ വില വരുന്ന പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fields1. അമീൻ, 2. മനാഫ്
ആലപ്പുഴ: 1,20,000 രൂപ വില വരുന്ന പേർഷ്യൻ ഇനത്തിൽപെട്ട പൂച്ചകളെ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
കുറവൻതോട് മനാഫ് മൻസിലിൽ മുഹമ്മദ് മനാഫ് (20), വണ്ടാനം ചില്ലാമഠം അമീൻ (22) എന്നിവരെ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
ആലപ്പുഴ പള്ളാത്തുരുത്തി വാർഡിൽ സലീമിെൻറ വീട്ടിൽനിന്ന് രണ്ട് പൂച്ചകളെയാണ് മോഷ്ടിച്ചത്. ആലപ്പുഴ സൗത്ത് എസ്.എച്ച്.ഒ അരുൺകുമാറിന് ലഭിച്ച രഹസ്യസന്ദേശത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

