ബോംബും മാരകായുധങ്ങളും പിടികൂടിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ
text_fieldsആലപ്പുഴ: നഗരത്തിലെ വീട്ടിൽനിന്ന് നാടൻ ബോംബും മയക്കുമരുന്നുകളും മാരകായുധങ്ങളും പിടികൂടിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ കുതിരപ്പന്തി കണ്ടത്തിൽവീട്ടിൽ അജിത്ത് (30), എറണാകുളം കാക്കനാട് തുണ്ടിയിൽ ദീപക് (28) എന്നിവരെ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ കളർകോട് ഇരവുകാട് ബൈപാസിന് സമീപത്തെ ത്രിമൂർത്തി ഭവനം രഞ്ജിത്തിന്റെ (27) വീട്ടിൽനിന്നാണ് മാരകായുധങ്ങളുടെയും മയക്കുമരുന്നിന്റെയും വൻശേഖരം പിടികൂടിയത്. പരിശോധനക്കിടെ ഓടിമറഞ്ഞ വീട്ടുടമ രഞ്ജിത്തിനെ പിടികൂടാനായിട്ടില്ല. ഇയാളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായവർ. പലയിടത്തും ക്വട്ടേഷൻ ആക്രമണം നടത്തുന്ന ക്രിമിനൽ സംഘമാണിവർ.