മുത്തങ്ങയിൽ എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ
text_fieldsജ്യോതിഷ്, ജാബിർ
സുൽത്താൻ ബത്തേരി: എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.അർ. ഹരിനന്ദനും സംഘവും ചൊവ്വാഴ്ച പൊൻകുഴി ബോർഡറിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരുവിൽനിന്ന് വന്ന കർണാടക ആർ.ടി.സി ബസിലെ യാത്രക്കാരിൽനിന്ന് 108 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. നരിക്കുനി തീയ്യകണ്ടിയിൽ ജ്യോതിഷ് (28), കാക്കൂർ പുന്നശ്ശേരി തോട്ടത്തിൽ ജാബിർ(28) എന്നിവരെ അറസ്റ്റ് ചെയ്തു. കർണാടകയിൽ നിന്നും കോഴിക്കോട്ട് എത്തിച്ച് വിതരണം നടത്തുന്നതിനാണ് എം.ഡി.എം.എ എത്തിച്ചതെന്ന് പറയുന്നു. പ്രതികൾക്കെതിരെ എൻ.ഡി.പി. എസ് നിയമപ്രകാരം കേസെടുത്തു. പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫിസർമാരായ എം.ബി. ഹരിദാസൻ, കെ.വി. പ്രകാശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സി. അൻവർ, കെ.ആർ. ധന്വന്ദ്, ഡ്രൈവർ അൻവർ കളോളി എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

