എം.ഡി.എം.എയുമായി രണ്ടുപേർ പിടിയില്‍
text_fieldsസനൂപ്
ഒറ്റപ്പാലം: പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ 1.4 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ. ഷൊർണൂർ ഗണേഷ് ഗിരി കടത്തൊടി വീട്ടിൽ സനൂപാണ് (34) അറസ്റ്റിലായത്.
ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിന് പിറകിൽനിന്നാണ് ഇയാൾ പിടിയിലായത്. ഒറ്റപ്പാലം, ഷൊർണൂർ പ്രദേശങ്ങളിൽ ലഹരി വിൽപന പതിവായി നടത്തിവരുന്ന വ്യക്തിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ഒറ്റപ്പാലം സി.ഐ എം. സുജിത്ത്, എസ്.ഐ പ്രവീൺ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ്, രാഗേഷ്, ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് സേനയിലെ അംഗങ്ങളായ എ.എസ്.ഐ വി.എ. ജോസഫ്, അനീസ്, സുഭാഷ് എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്.
മണ്ണാര്‍ക്കാട്: എം.ഡി.എം.എയുമായി യുവാവ് പൊലീസിന്റെ പിടിയിലായി.
ചങ്ങലീരി മോതിക്കല്‍ പാട്ടത്തില്‍ വീട്ടില്‍ സജയനാണ് (32) അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി പത്തോടെ ഒന്നാം മൈല്‍ ഭാഗത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ബൈക്കില്‍ മയക്കുമരുന്നുമായി എത്തിയ ഇയാള്‍ പിടിയിലായത്. 11.63 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് ഡിവൈ.എസ്.പിയുടെ നിര്‍ദേശാനുസരണം പാലക്കാട് ഡാന്‍സഫ് ടീമും മണ്ണാര്‍ക്കാട് സി.ഐ ബോബിന് മാത്യു, എസ്.ഐ വിവേക്, സി.പി.ഒമാരായ ദാമോദരന്‍, പ്രവീണ്‍, പ്രഭാകരന് എന്നിവരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
ഇടക്കിടെ മണ്ണാര്‍ക്കാട് മേഖലയില്‍ മാരക മയക്കുമരുന്ന് പിടികൂടുന്നത് ഇത്തരം ലഹരി പദാർഥങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നുവെന്നതാണ് വെളിവാക്കുന്നത്. നാല് മാസത്തിനിടെ മൂന്ന് യുവാക്കള്‍ എം.ഡി.എം.എയുമായി പൊലീസിന്റെ പിടിയിലായിരുന്നു.
ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളും മറ്റും നടക്കുമ്പോഴും ലഹരി കടത്ത് നിലക്കാതെ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

