Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതോൽപ്പെട്ടിയിൽ...

തോൽപ്പെട്ടിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
തോൽപ്പെട്ടിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

മാനന്തവാടി: തോൽപ്പെട്ടിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബി. ബിൽജിത്തും സംഘവും തോൽപ്പെട്ടി ചെക്ക് പോസ്റ്റ് അംഗങ്ങളും സംയുക്തമായി നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി കുമ്മട്ടി വീട്ടിൽ കെ. അബഷർ (24), കണ്ണൂർ മാട്ടൂൽ സ്വദേശി ബി.സി. ഹൗസിൽ ബിഷർ ഷുഹൈബ് (22) എന്നിവർ അറസ്റ്റിലായത്.

ഇവർ സഞ്ചരിച്ച ബൈക്കിൽ നിന്നുമാണ് 3.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. പത്തു വർഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുകയാണെന്നും എക്സൈസ് അറിയിച്ചു. വാഹനപരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ അജേഷ് വിജയൻ, ശ്രീധരൻ, കെ.സി. അരുൺ, ഹാഷിം, പി. വിപിൻ, എം.ജി. രാജേഷ്, എക്സൈസ് ഡ്രൈവർ അബ്‌ദുറഹീം എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdma arrest
News Summary - Two people arrested with MDMA
Next Story