മാരക മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
text_fieldsഅറസ്റ്റിലായ അമൽ വിനായക്,
അനീഷ് ദേവ്
തിരുവനന്തപുരം: മാരക മയക്കുമരുന്നായ എൽ.എസ്.ഡിയുമായി രണ്ടുപേരെ പൊലീസ് പിടികൂടിയതായി സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ അറിയിച്ചു.
പത്തനംതിട്ട കൂടൽ നെടുമൺകാവ്മുറി കരുണാലയത്തിൽ അമൽ വിനായക് (26) എറണാകുളം സ്വദേശി കഴക്കൂട്ടം നെട്ടയക്കോണം അവിട്ടം അപ്പാർട്മെന്റിൽ അനീഷ് ദേവ് (37) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി പ്രതികളെ പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു.
കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐമാരായ ജിനു, മിഥുൻ, എ.എസ്.ഐ അമ്പിളി, സി.പി.ഒമാരായ സജാദ് ഖാൻ, നസിമുദ്ദീൻ, അരുൺ എസ്. നായർ, അജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

