Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

വി​ഷ്ണു,  നാ​ദി​ർ​ഷ

ഈ​രാ​റ്റു​പേ​ട്ട: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​ട​നാ​ട് കൊ​ണ്ടൂ​ർ ഭാ​ഗ​ത്ത് ക​ട​മാ​ൻ​കു​ള​ത്തി​ൽ വീ​ട്ടി​ൽ വി​ഷ്ണു ആ​ർ. (30), ഈ​രാ​റ്റു​പേ​ട്ട ക​ടു​വ​മൂ​ഴി ഇ​ട​ത്തും​പ​റ​മ്പി​ൽ വീ​ട്ടി​ൽ നാ​ദി​ർ​ഷ (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഈ​രാ​റ്റു​പേ​ട്ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ർ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു​വെ​ച്ച്​ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ വി​ഷ്ണു​വി​ന്‍റെ കൈ​യി​ൽ​നി​ന്ന്​ യു​വാ​വ് പൈ​സ ക​ടം​മേ​ടി​ച്ച​ത്​ തി​രി​ച്ചു​കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ആ​ക്ര​മി​ച്ച​ത്.

ബാ​റി​ലെ​ത്തി​യ ഇ​രു​വ​രും യു​വാ​വും ത​മ്മി​ൽ ഇ​തി​ന്‍റെ​പേ​രി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി. തു​ട​ർ​ന്ന് ബാ​റി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നെ ഇ​രു​വ​രും പി​ന്തു​ട​ർ​ന്ന് ബ്ലേ​ഡ് കൊ​ണ്ട് ക​ഴു​ത്തി​ലും നെ​ഞ്ചി​ലും മു​റി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

നാ​ദി​ർ​ഷാ​ക്കെ​തി​രെ ഈ​രാ​റ്റു​പേ​ട്ട സ്റ്റേ​ഷ​നി​ൽ ക​ഞ്ചാ​വ് കേ​സ് നി​ല​വി​ലു​ണ്ട്. എ​സ്.​എ​ച്ച്.​ഒ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, എ​സ്.​ഐ വി​ഷ്ണു വി.​വി, ഷാ​ബു മോ​ൻ ജോ​സ​ഫ്, സി.​പി.​ഒ​മാ​രാ​യ കെ.​ആ​ർ. ജി​നു, അ​നീ​ഷ് കെ.​സി, ജോ​ബി ജോ​സ​ഫ്, ശ​ര​ത് കൃ​ഷ്ണ​ദേ​വ്, ജി.​നാ​ഥ്. ജി​നു സു​ബാ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptarrest
News Summary - Two people arrested in the case of murder attempt
Next Story