Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right700 കിലോ നിരോധിത...

700 കിലോ നിരോധിത ലഹരിവസ്തുക്കളുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
700 കിലോ നിരോധിത ലഹരിവസ്തുക്കളുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

700 കി​ലോ നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി പി​ടി​യി​ലാ​യ​വ​ർ അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം 

കോ​യ​മ്പ​ത്തൂ​ർ: 700 കി​ലോ നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ര​ണ്ടു​പേ​ർ മ​ധു​ര​യി​ൽ പി​ടി​യി​ൽ. ക​രൂ​ർ ജി​ല്ല​യി​ലെ മ​ന്ദ​മം​ഗ​ല​ത്ത് നി​ന്നു​ള്ള ക​ന​ക​രാ​ജ് (42), കൃ​ഷ്ണ​രാ​യ​പു​രം സ്വ​ദേ​ശി മ​ണി​വ​ണ്ണ​ൻ (34) എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ട​ത്തി​യ 700 കി​ലോ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ബാ​ഗു​ക​ൾ മ​ധു​ര​ക്ക് സ​മീ​പ​ത്താ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്.

ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ നി​രോ​ധി​ച്ച ഗു​ഡ്ക ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് മ​ധു​ര​യി​ലേ​ക്ക് ക​ട​ത്തു​ന്ന​താ​യി മ​ധു​ര ജി​ല്ല പൊ​ലീ​സി​ന്റെ സ്പെ​ഷ​ൽ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ യൂ​നി​റ്റി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ്പെ​ഷ​ൽ നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ യൂ​നി​റ്റ് പൊ​ലീ​സ് ശ​നി​യാ​ഴ്ച രാ​ത്രി ദി​ണ്ടി​ഗ​ൽ-​മ​ധു​ര നാ​ലു​വ​രി പാ​ത​യി​ലെ പാ​ണ്ഡ്യ​രാ​ജ​പു​രം ചെ​ക്പോ​സ്റ്റി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നതി​നി​ടെ​യാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്.

ല​ഹ​രി​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച മി​നി വാ​നും പി​ടി​ച്ചെ​ടു​ത്തു. മ​ധു​ര വാ​ടി​പ്പ​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പു​ക​യി​ല നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​രെ​യും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsPoliceprohibitedarrestedTwo people
News Summary - 700 കിലോ നിരോധിത ലഹരിവസ്തുക്കളുമായി രണ്ടുപേർ പിടിയിൽ
Next Story