പൊലീസുകാരെ സംഘം ചേർന്നു മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
പുൽപള്ളി: പുൽപള്ളിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ സംഘം ചേർന്നു മർദിച്ചു.
സംഭവത്തിൽ റണ്ടു പേർ റിമാൻഡിൽ. പുൽപള്ളി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മാർക്കാണ് മർദനവേറ്റത്. ബുധനാഴ്ച പുൽപള്ളി ടൗണിനോട് ചേർന്ന മീനം കൊല്ലിയിൽ രാത്രി 11.30 ഓടെ മദ്യപിച്ച് യുവാക്കൾ ബഹളം വെക്കുന്നെന്ന പരാതി ചിലർ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു. ഇത് അന്വേഷിക്കാൻ ചെന്ന പൊലീസുകാരെയാണ് മർദിച്ചത്. സി.പി.ഒ അസീസിനെ മർദിക്കുകയും യൂനിഫോം വലിച്ചു കീറുകയും ചെയ്തു. തങ്ങളെ ആക്രമിച്ച വിവരം സി.ഐ യെ വിളിച്ച് പറഞ്ഞതിനെ തുടർന്ന് കൂടുതൽ സേനാംഗങ്ങൾ സ്ഥലത്തെത്തി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.
മീനം കൊല്ലി ചെട്ടിയാം തുടിയിൽ സഫ്വാൻ(20), മണപാട്ടുപറമ്പിൽ നിധിൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

