മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റില്‍
text_fieldsഅഖിൽ സന്തോഷ്, അനന്തു
വൈക്കം: മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച കേസിൽ ചെമ്പ് കാട്ടിക്കുന്ന് ചാലുതറ വീട്ടിൽ അനന്തു (24), വടക്കേമുറി ഇത്തിപ്പുഴ തൂമ്പുങ്കൽ വീട്ടിൽ അഖിൽ സന്തോഷ് (25) എന്നിവരെ അറസ്റ്റ് ചെയ്തു.കഴിഞ്ഞദിവസം കുലശേഖരമംഗലം മണിശ്ശേരി ഭാഗത്തെ സിനിമ ഷൂട്ടിങ് സെറ്റിന്‍റെ മുൻവശത്ത് മേക്കപ്പ് ആർട്ടിസ്റ്റായ മിഥുന്‍ജിത്തിനെ ആക്രമിച്ചെന്നാണ് കേസ്.
കമ്പിവടി, ഇടിക്കട്ട, പട്ടിക കഷണം, ഹെൽമറ്റ് എന്നിവകൊണ്ട് ആക്രമിക്കുകയായിരുന്നു. ഇവരില്‍ ഒരാളായ ധനുഷ് ഡാര്‍വിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസ്, തലയോലപ്പറമ്പ് എസ്.എച്ച്.ഒ കെ.എസ്. ജയൻ, എസ്.ഐ ടി.ആർ. ദീപു, സീനിയർ സി.പി.ഒമാരായ ഷാജിമോൻ, സിനാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

