മാട്ടുപുറം ആക്രമണ കേസിൽ രണ്ടുപേര് കൂടി പിടിയിൽ
text_fieldsകരുമാലൂര്: മാഞ്ഞാലി മാട്ടുപുറത്ത് വീട്ടിൽക്കയറി സഹോദരങ്ങളെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേര് കൂടി പിടിയിൽ. മൂക്കന്നൂര് കോക്കുന്ന് തെക്കുംതല വീട്ടില് ബിനു ഡേവിസ് (39), തൃശൂര് കൊന്നക്കുഴി ചാട്ടുകല്ലുംത്തറ ഭാഗം അക്കരമറ്റം വീട്ടില് ബിനോജ് (40) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവന്കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മാഞ്ഞാലി മാട്ടുപുറം എരമംഗലത്ത് വീട്ടിൽ കുഞ്ഞുമൊയ്തീന്റെ മക്കളായ ഷാനവാസ്, നവാസ് എന്നിവരെയാണ് വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്. കേസിൽ മുഖ്യ പ്രതികളായ അഞ്ചുപേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

