Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Two men rape minor on pretext of giving her lift on bike in Ranchi
cancel
Homechevron_rightNewschevron_rightCrimechevron_rightലിഫ്​റ്റ്​ വാഗ്​ദാനം...

ലിഫ്​റ്റ്​ വാഗ്​ദാനം ചെയ്​ത്​ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു;​ പെൺകുട്ടി ഗുരുതരാവസ്​ഥയിൽ ചികിത്സയിൽ

text_fields
bookmark_border

റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിൽ ബൈക്കിൽ ലിഫ്​റ്റ്​ നൽകാമെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്​തതായി പരാതി. നാർകോപി പൊലീസ്​ സ്​റ്റേഷൻ പരിസരത്ത്​ മുർഹാര പർവത പ്രദേശത്ത്​ ഞായറാഴ്ചയാണ്​ സംഭവം.

ജാത്ര മേള കാണാൻ പോയതായിരുന്നു പെൺകുട്ടി. മുർഹാര പർവതത്തിന്​ സമീപം ബസ്​ ഇറങ്ങിയ പെൺകുട്ടി തൊട്ടടുത്ത ഗ്രാമത്തിലേക്ക്​ നടന്നുപോകുകയായിരുന്നു. ഇതി​നിടെ ബൈക്കിലെത്തിയ രണ്ടുപേർ പെൺകുട്ടിയുടെ സമീപമെത്തുകയും സൗഹൃദം സ്​ഥാപിക്കുകയുമായിരുന്നു.

'അവർ മൊബൈൽ നമ്പറുകൾ കൈമാറി. ജാത്ര മേള നടക്കുന്ന സ്​ഥലത്തേക്ക്​ പോകാനായി ലിഫ്​റ്റും വാഗ്​ദാനം ചെയ്​തു. പെൺകുട്ടി ബൈക്കിൽ കയറിയതോടെ ഇരുവരും പെൺകുട്ടിയെയും കൂട്ടി പർവതത്തി​ന്​ സമീപത്തേക്ക്​ പോകുകയായിരുന്നു. പെൺകുട്ടി എതിർത്തതോടെ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു. പർവതത്തിന്‍റെ മുകളിലെത്തിച്ചശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്​തു. ശേഷം ദേഹോപദ്രവം ഏൽപ്പിച്ചതായും പെൺകുട്ടി പറഞ്ഞു' -പൊലീസ്​ പറഞ്ഞു.

കുറ്റകൃത്യത്തിന്​ ശേഷം പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ച്​ പ്രതികൾ കടന്നുകളഞ്ഞു. 'പെൺകുട്ടി എങ്ങനെയോ മലയിറങ്ങി റോഡിന്​ സമീപ​മെത്തിയിരുന്നു. റോഡിൽ അബോധാവസ്​ഥയിൽ കിടക്കുകയായിരുന്നു. അവളുടെ വസ്​ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു' -പൊലീസ്​ പറഞ്ഞു.

തുടർന്ന്​ പ്രദേശവാസികൾ നാർ​േകാപി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ പൊലീസെത്തി ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്​ വിദഗ്​ധ ചികിത്സക്കായി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന്​ പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RanchiPOCSORape
News Summary - Two men rape minor on pretext of giving her lift on bike in Ranchi
Next Story