വാടക വീടെടുത്ത് പെൺവാണിഭം നടത്തിയ സംഘം അറസ്റ്റിൽ
text_fieldsആഷിഖ്, ഷഫീഖ്
കോഴിേക്കാട്: നഗരപരിധിയിൽ വാടക വീടെടുത്ത് പെൺവാണിഭം നടത്തിയ സംഘം അറസ്റ്റിലായി. പാറോപ്പടി ചേവരമ്പലം റോഡിലെ വീട്ടിൽനിന്ന് അഞ്ചുപേെരയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അരക്കിണർ സ്വദേശി റസ്വ മൻസിലിൽ ഷഫീഖ് (32), ചേവായൂർ സ്വദേശി തൂവാട്ടുതാഴം വയലിൽ ആഷിഖ് (24) എന്നിവരും പയ്യോളി, നടുവണ്ണൂർ, അണ്ടിക്കോട് സ്വദേശികളായ മൂന്നു സ്ത്രീകളുമാണ് വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റിലായത്. രണ്ടാംനിലയിൽ മൂന്നുമാസമായി നരിക്കുനി സ്വദേശി ഷഹീനാണ് വാടകക്കെടുത്ത് പെൺവാണിഭ കേന്ദ്രം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ നേരത്തെയും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നതായും ഇവിടെ കൂടുതൽ സ്ത്രീകളെ എത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവർ അറസ്റ്റിലായതോെട ഇയാൾ ഒളിവിൽ പോയി.
പിടിയിലായ സ്ത്രീകളുടെ മൊബൈൽ ഫോണുകളിൽനിന്ന് ഇടപാടുകാരായ നിരവധി പേരുെട ഫോൺ നമ്പറുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരിൽ പലരും രാഷ്ട്രീയ-സാമൂഹിക-വ്യാപാര മേഖലയിലെ പ്രമുഖരാണ്. ഇവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശെൻറ നേതൃത്വത്തിൽ ചേവായൂർ ഇൻസ്പെക്ടർ ചന്ദ്രമോഹൻ, എസ്.ഐ ഷാൻ, സീനിയർ സി.പി.ഒ ഷഫീഖ്, ശ്രീരാജ്, ബൈജു, രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രാത്രിയോടെ ഷഫീഖിനെയും ആഷിഖിനെയും റിമാൻഡ് ചെയ്തു. മറ്റുള്ളവരെ ഷോർട്ട് സ്റ്റേ ഹോമിലേക്ക് മാറ്റി.
അടുത്തിടെ ചേവായൂർ സ്റ്റേഷൻ പരിധിയിൽ ചേവരമ്പലം ഭാഗത്തെ ഫ്ലാറ്റിൽവെച്ച് കൊല്ലം സ്വദേശിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഇവിടം കേന്ദ്രീകരിച്ച് ഏറെക്കാലമായി അനാശാസ്യം നടക്കുന്നതായി കണ്ടെത്തുകയും ഫ്ലാറ്റ് പൂട്ടിക്കുകയും ചെയ്തിരുന്നു. പിന്നാെലയാണ് പുതിയൊരു കേന്ദ്രംകൂടി പൊലീസ് കണ്ടെത്തിയതും നടത്തിപ്പുകാർ അറസ്റ്റിലായതും.