Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട് കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപയും രണ്ടു പവനും കവർന്നു

text_fields
bookmark_border
വീട് കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപയും രണ്ടു പവനും കവർന്നു
cancel

കോതമംഗലം: കുത്തുകുഴി വായനശാലപ്പടിയിൽ വീട് കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപയും രണ്ട് പവനും കവർന്നു. കുലശ്ശേരിയിൽ കെ.പി. ജേക്കബി‍െൻറ വീട്ടിലാണ് മോഷണം. ജേക്കബും ഭാര്യ എൽസിയുമാണ് ഇവിടെ കഴിഞ്ഞിരുന്നത്. ജേക്കബി‍െൻറ ചികിത്സക്കായി ചൊവ്വാഴ്ച മുതൽ രണ്ടുപേരും ആശുപത്രിയിലായിരുന്നു.

ആശുപത്രിയിലേക്കുള്ള സാധനങ്ങൾ എടുക്കാൻ ബുധനാഴ്ച രാത്രി വീട്ടിലെത്തിയ ബന്ധുവാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ പിന്നിലെ വാതിലിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. എല്ലാ മുറിയിലും അലമാരയിൽനിന്ന് തുണികളും മറ്റും വലിച്ചുവാരിയിട്ട നിലയിലാണ്.

അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവുമാണ് നഷ്ടമായത്. വേറെ അഞ്ച് പവൻ സ്വർണം തുണിയിൽ പൊതിഞ്ഞ് അലമാരയിൽ സൂക്ഷിച്ചിരുന്നെങ്കിലും വലിച്ച് വാരിയിട്ടപ്പോൾ മോഷ്ടാവി‍െൻറ ശ്രദ്ധയിൽപെട്ടില്ല.വീട്ടിലെ ഭക്ഷണവും കഴിച്ചാണ് മോഷ്ടാവ് മടങ്ങിയത്. കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two lakh rupees and Gold was stolen
Next Story