Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊച്ചിയിൽ രണ്ട് കിലോ...

കൊച്ചിയിൽ രണ്ട് കിലോ ഹാഷിഷ് ഒായിൽ പിടികൂടി, ഒരാൾ കസ്റ്റഡിയിൽ

text_fields
bookmark_border
hashish oil
cancel

കൊച്ചി: പുതുവത്സരാഘോഷത്തിന് കൊച്ചിയിലെത്തിച്ച രണ്ട് കിലോ ഹാഷിഷ് ഒായിൽ പിടികൂടി. ബംഗളൂരു-കൊച്ചി സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് ഹാഷിഷ് ഒായിൽ കടത്തിയത്. സംഭവത്തിൽ കാക്കനാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു.

വിശാഖപട്ടണത്തു നിന്നാണ് ഹാഷിഷ് ഒായിൽ വാങ്ങിയതെന്ന് അറസ്റ്റിലായ ആൾ പൊലീസിന് മൊഴി നൽകി. ഇടപ്പള്ളിയിൽവെച്ച് മറ്റൊരാൾക്ക് കൈമാറാനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറയുന്നു.

അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ ലഹരിമരുന്ന് കടത്താൻ സാധ്യതയുണ്ടെന്ന സന്ദേശത്തെ തുടർന്ന് എറണാകുളം റൂറൽ എസ്.പിയുടെ പ്രത്യേക സംഘം പരിശോധന നടത്തിയത്. അങ്കമാലി കേന്ദ്രീകരിച്ച് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ പരിശോധന പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്.

Show Full Article
TAGS:hashish oil 
News Summary - Two kg of hashish oil seized in Kochi, one in custody
Next Story