വീട്ടുകാരെ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇരുചക്രവാഹനം കവർച്ച: പ്രതികൾ പിടിയിൽ
text_fieldsനൗഫി,ഷാരോൺ
തൃശൂർ: അഞ്ചേരിയിൽ വീട്ടിൽ കയറി അമ്മയുടെയും മകളുടെയും കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി യുവാവിനെ ദേഹോപദ്രവം ഏൽപിച്ച് ഇരുചക്രവാഹനം കവർന്ന കേസിലെ പ്രതികളായ എരവിമംഗലം ആലുക്കപറമ്പിൽ ഷാരോൺ (21), മണ്ണുത്തി മുളയം പണിക്കവീട്ടിൽ ചിക്കു എന്ന നൗഫി (26) എന്നിവരെ പെരിങ്ങാവിൽനിന്ന് ഒല്ലൂർ പൊലീസ് പിടികൂടി. പ്രതികൾ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ ഉൾപ്പെട്ടവരും ഒല്ലൂർ, മണ്ണുത്തി സ്റ്റേഷനുകളിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടവരും കാപ്പ പ്രതികളുമാണ്.
ഷാരോൺ കാപ്പ പ്രതിയും തൃശൂർ ഈസ്റ്റ്, മണ്ണുത്തി എന്നീ പൊലീസ് സ്റ്റേഷനുകളിലെ ആറ് ക്രിമിനൽ കേസുകളിലെ പ്രതിയുമാണ്. നൌഫിക്ക് പീച്ചി, മണ്ണുത്തി, ഒല്ലൂർ, ചേർപ്പ് എന്നീ പോലീസ് സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രമിനൽ കേസുകളിലെ പ്രതിയാണ്. ഒല്ലൂർ അസി. പൊലീസ് കമീഷണർ കെ.പി. തോംസണിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘത്തിൽ ഒല്ലൂർ ഇസ്പെക്ടർ കെ. അനുദാസ്, സബ് ഇസ്പെക്ടർ ജെഫി രാജു, അസി. സബ് ഇസ്പെക്ടർ സി.പി. ഉല്ലാസ്, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എ. അനീഷ്, സിവിൽ പൊലീസ് ഓഫിസർ കെ.എൻ. നിരാജ്മോൻ, പി.പി. അജിത്ത്, എസ്. വിനീത്, സംഗീത് ശിവൻ എന്നിവരാണ് ഉണ്ടായിരുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

