Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി രണ്ട് അന്തർസംസ്ഥാനക്കാർ അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവുമായി രണ്ട് അന്തർസംസ്ഥാനക്കാർ അറസ്റ്റിൽ
cancel
camera_alt

ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് പി​ടി​യി​ലാ​യ അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​ർ

തളിപ്പറമ്പ്: മയ്യില്‍ കേന്ദ്രീകരിച്ച് എക്‌സൈസ് നടത്തിയ മിന്നല്‍പരിശോധനയില്‍ 20 ഗ്രാം കഞ്ചാവുമായി രണ്ട് അന്തർസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ബംഗാൾ സ്വദേശി സുരേഷ്, മധ്യപ്രദേശ് സ്വദേശി രാജക് അലി എന്നിവരെയാണ് തളിപ്പറമ്പ് സർക്കിൾ എക്സൈസ് സംഘം പിടികൂടിയത്.

മയ്യില്‍-നിരത്തുപാലം, ഇരുവാപ്പുഴ നമ്പ്രം എന്നീ സ്ഥലങ്ങളില്‍വെച്ചാണ് കഞ്ചാവുമായി ഇവര്‍ പിടിയിലായത്. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റിവ് ഓഫിസര്‍ അഷ്‌റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ ഓണം സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സഹിതം ഇവരെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two interstate nationals arrested with cannabis
Next Story