Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് രണ്ട് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
text_fieldsbookmark_border
പാലക്കാട്: കരിങ്കരപ്പുള്ളിയിൽ രണ്ട് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഒഴിഞ്ഞ് കിടക്കുന്ന പാടത്താണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് നിന്നും രണ്ടു യുവാക്കളെ കാണാതായിരുന്നു. ഇന്നലെ രാവിലെ മുതലാണ് ഇരുവരെയും കാണാതായത്. സതീഷ്, ഷിജിത്ത് എന്നിവരെയാണ് കാണാതായത്.
പ്രദേശത്ത് സംഘർഷം നടന്നതായും ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വയലിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടിരിക്കുന്നതായി മനസിലാക്കിയത്. കാലുകളാണ് ആദ്യം പൊലീസിെൻറ ശ്രദ്ധയിൽപ്പെട്ടത്. കാണാതായവരുടെ മൃതദേഹമാണിതെന്ന സംശയമാണിപ്പോഴുള്ളത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്.
Next Story

