Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുകയില ഉൽപന്നവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ഉൽപന്നങ്ങൾക്ക് ലക്ഷങ്ങൾ വിലമതിക്കുമെന്ന് പൊലീസ്
arrest
cancel
camera_alt

പിടിയിലായ പ്രതികൾ

Listen to this Article

തിരൂർ: തിരൂർ വണ്ടിപ്പേട്ടയിലെ സ്റ്റേഷനറി ഉൽപന്നങ്ങളുടെ മൊത്തവ്യാപാര കടയിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഹാൻസ് ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങൾ തിരൂർ പൊലീസ് പിടികൂടി. കൈമലശ്ശേരി സ്വദേശി ഷെരീഫി‍െൻറ ഷെഫീഖ് സ്റ്റോറിൽനിന്നാണ് ഇവ പിടികൂടിയത്. തിരൂർ ഏഴൂർ സ്വദേശി കാവുങ്ങൽ അസ്കർ അലി (30), തിരുനാവായ എടക്കുളം സ്വദേശി പാലക്കുന്നത്ത് ഹസൻകുട്ടി (60) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കടയുടമ ഷഫീഖിനെ മുമ്പും ഇതേ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ. അബ്ദുൽ ജലീൽ കറുത്തേടത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ അജയൻ, മുഹമ്മദ്കുട്ടി, ഷിജിത്ത്, ഉണ്ണിക്കുട്ടൻ, അരുൺ എന്നിവരടങ്ങിയ സംഘമാണ് ലഹരി ഉൽപനങ്ങൾ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two arrested with tobacco product
Next Story