Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാവേലിക്കരയിൽ 14 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
മാവേലിക്കരയിൽ 14 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
cancel

മാവേലിക്കര: ലഹരി വിരുദ്ധ കാമ്പയിനായ ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 14 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. പുന്നപ്ര പുതുവൽ വീട്ടിൽ അനന്തു സജി (27), മുതുകുളം നിധിൻ ഭവനം വീട്ടിൽ നിധിൻ (25) എന്നിവരാണ് പിടിയിലായത്.

ജില്ല ഡാൻസാഫ് ടീമും മാവേലിക്കര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാവേലിക്കര റെയിൽവെ സ്റ്റേഷനിൽ വെച്ച് ഇവർ പിടിയിലായത്. പ്ലാസ്റ്റിക് സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലാണ് പൊലീസ് എം.ഡി.എം.എ കണ്ടെത്തിയത്. ഇവർ വർഷങ്ങളായി ലഹരി കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

ബാംഗ്ലൂരിൽ നിന്നുമാണ് പ്രതികൾ എം.ഡി.എം.എ വാങ്ങിയതെന്നും ചില്ലറ വിൽപനക്കാണ് നാട്ടിൽ എത്തിച്ചതെന്നും പ്രതികൾ പറഞ്ഞു. നിരവധി ബൈക്ക് മോഷണ കേസിൽ പ്രതിയാണ് അറസ്റ്റിലായ ആനന്ദു സജി.

ഓപറേഷൻ തൂഫാന്റെ ഭാഗമായി ചെങ്ങന്നൂർ ഡിവൈ.എസ്.പി അലക്സ് ബേബി, മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ ദ്വിജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ മാവേലിക്കര എസ്. എച്ച്.ഒ സബിത ശിവദാസ്, എസ്.ഐമാരായ സുധീപ്, അംജദ് ഖാൻ, എ.എസ്.ഐമാരായ നോബിൾ സുനിൽകുമാർ, എസ്.സി.പി.ഒ ശാലിനി എസ്. പിള്ള, സി.പി.ഒ മാരായ ജിഷ്ണു, മിഥുൻ, ശംഭു എന്നിവരടങ്ങിയ സംഘമാണ് മാവേലിക്കര റെയിൽവെ സ്റ്റേഷനിൽ നിന്ന് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two arrested with 14 grams of MDMA in Mavelikara
Next Story