ആനക്കൊമ്പുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsപീരുമേട്: രണ്ടുകിലോ വരുന്ന ആനക്കൊമ്പുകളുമായി രണ്ട് പേരെ പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽനിന്ന് വനം വകുപ്പ് അധികൃതർ പിടികൂടി.
വിതുര സ്വദേശി ഉഷസ് ഭവനിൽ ശ്രീജിത് (35), പരുന്തുംപാറ ഗ്രാമ്പി സ്വദേശി വിഷ്ണു (30) എന്നിവരെയാണ് വനം വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധനയിൽ പിടികൂടിയത്. വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിൽ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്.
മുണ്ടക്കയം ഫ്ലയിങ് സ്ക്വാഡ്, മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, ഇന്റലിജൻസ് വിഭാഗം എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

