Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹഷീഷ് ഓയിലുമായി...

ഹഷീഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
josaph
cancel
camera_alt

ജോ​സ​ഫ് ഷാ​ൻ​ജി​ൻ, റി​തി​ക്

ചേ​ർ​ത്ത​ല: ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി കു​മ്പ​ള​ങ്ങി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ അ​ർ​ത്തു​ങ്ക​ൽ പൊ​ലീ​സ് പി​ടി​കൂ​ടി. കു​മ്പ​ള​ങ്ങി പു​ളി​യ​ക്ക​ൽ ജോ​സ​ഫ് ഷാ​ൻ​ജി​ൻ (22), ബാ​വ​ക്കാ​ട്ട് റി​തി​ക് (22) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​ര​ക​ശേ​ഷി​യു​ള്ള മ​യ​ക്കു​മ​രു​ന്നാ​യ ഹ​ഷീ​ഷ് ഓ​യി​ൽ 110 ഗ്രാം 56 ​ചെ​റു ബോ​ട്ടി​ലി​ലാ​ക്കി ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി‍െൻറ ടൂ​ൾ ബോ​ക്സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ ബൈ​ക്കി​ൽ ചേ​ർ​ത്ത​ല, അ​ർ​ത്തു​ങ്ക​ൽ ഭാ​ഗ​ത്ത് ചെ​റു​കി​ട വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. ഒ​രു​കു​പ്പി​ക്ക് 7000 മു​ത​ൽ 10,000 രൂ​പ വി​ല​പ​റ​ഞ്ഞു​റ​പ്പി​ച്ച് കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് പ്ര​തി​ക​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

അ​ർ​ത്തു​ങ്ക​ൽ സി.​ഐ പി.​ജി. മ​ധു, എ​സ്.​ഐ ബ​സ​ന്ത്, എ.​എ​സ്.​ഐ സ​ത്യ​പ്ര​സാ​ദ്, സി.​പി.​ഒ സി​ബി, ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സേ​വ്യ​ർ , അ​നൂ​പ്, ജി​തി​ൻ, ഗി​രീ​ഷ്, അ​ബി​ൻ കു​മാ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hashish Oil
News Summary - Two arrested with hashish oil
Next Story