ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ
text_fieldsകയ്പമംഗലത്ത് പിടികൂടിയ ഹാഷിഷ് ഓയിൽ
കയ്പമംഗലം: മാരക ലഹരി മരുന്നായ ഹാഷിഷ് ഓയിലുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ചളിങ്ങാട് പോക്കാക്കില്ലത്ത് നഹാസി (21) നെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ങ്ഗ്രേ ഐ.പി.എസിന്റെ നിർദേശ പ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് വിൽപനക്കായി മോട്ടോർ സൈക്കിളിൽ എത്തിയ ഇരുവരേയും പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽനിന്ന് ഹാഷിഷ് ഓയിൽ കണ്ടെടുത്തു.
നഹാസ്
പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിലൂടെ മൈസൂരിൽനിന്നാണ് ഹാഷിഷ് ഓയിൽ കൊണ്ടുവരുന്നതെന്ന് മനസ്സിലായി.
ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് എസ്.ഐ എം.പി. മുഹമ്മദ് റാഫി, കയ്പമംഗലം എസ്.ഐ മനോജ്, എസ്.ഐമാരായ പി.സി. സുനിൽ, ഗോഗുൽ, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, പി. ജയകൃഷ്ണൻ, ടി.ആർ. ഷൈൻ, സീനിയർ സി.പി.ഒമാരായ സൂരജ് വി. ദേവ്, മിഥുൻ കൃഷ്ണ, നജീബ് പി. ബാവ, സി.പി.ഒമാരായ ഷറഫുദീൻ, എം.വി. മാനുവൽ, നിഷാന്ത് എന്നിവരടങ്ങിയ സംഘമാണ് ചളിങ്ങാട് നിന്ന് ഇവരെ പിടികൂടിയത്.

