കോടി രൂപയുടെ ഹഷീഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ
text_fieldsറാഷിദ്, മുജീബ് റഹ്മാൻ
പാലക്കാട്: ചില്ലറ വിപണിയിൽ ഒരുകോടി രൂപ വിലമതിക്കുന്ന 3.2 കിലോഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് പേർ പാലക്കാട്ട് പിടിയിലായി. മലപ്പുറം മേലാറ്റൂർ വെള്ളിയഞ്ചേരി സ്വദേശികളായ മുഹമ്മദ് റാഷിദ് (27), മുജീബ് റഹ്മാൻ (36) എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ പാലക്കാട് ഡാൻസാഫ് സ്ക്വാഡും ടൗൺ നോർത്ത് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്.
ആന്ധ്രപ്രദേശിൽ നിന്നാണ് ട്രെയിൻ മാർഗം ഹഷീഷ് ഓയിൽ കൊണ്ടുവന്നത്. തൃശൂർ ജില്ലയിലെ ഇടപാടുകാരന് കൈമാറാനായിരുന്നു പദ്ധതി. ഇവർ മുമ്പും സമാനരീതിയിൽ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി കണ്ടെത്തി. രഹസ്യകേന്ദ്രത്തിലെത്തിച്ച് ചെറുകുപ്പികളിൽ നിറച്ചാണ് ചില്ലറ വിൽപന.
ഇടപാടുകാരെയും ഉറവിടത്തെയും കുറിച്ച് പ്രതികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഊർജിത അന്വേഷണം ആരംഭിച്ചു. പാലക്കാട് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ ടൗൺ നോർത്ത് എസ്.ഐ രാജേഷ്, എസ്.സി.പി.ഒ സലീം, സി.പി.ഒ സുരേഷ് കുമാർ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ. സുനിൽ കുമാർ, റഹിം മുത്തു, സൂരജ് ബാബു, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ, സൈബർ സെൽ ഉേദ്യാഗസ്ഥൻ കെ.വി. ഗോവിന്ദനുണ്ണി എന്നിവരടങ്ങിയ സംഘമാണ് ലഹരിക്കടത്ത് പിടികൂടിയത്.

