Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ
cancel
Listen to this Article

വി​ഴി​ഞ്ഞം: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​രെ എ​ക്‌​സൈ​സ് അ​റ​സ്റ്റ്​ ചെ​യ്തു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ എ​ക്‌​സൈ​സ് സം​ഘ​ത്തി​നു​നേ​രെ പ്ര​തി​ക​ളി​ലൊ​രാ​ൾ വാ​ൾ വീ​ശി​യ​തി​നെ​ത്തു​ട​ർ​ന്ന്​ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്റെ കൈ​ക്ക്​ മു​റി​വേ​റ്റു.

ക​ഠി​നം​കു​ളം ശാ​ന്തി​പു​രം ജോ​ൺ​ഹൗ​സി​ൽ സാ​ജ​ൻ (19), ഇ​യാ​ളു​ടെ സു​ഹൃ​ത്തും ക​രും​കു​ളം പു​ല്ലു​വി​ള പു​തി​യ​തു​റ പു​ര​യി​ടം സ്വ​ദേ​ശി​യു​മാ​യ ഷി​ജോ സാ​മു​വേ​ൽ (22) എ​ന്നി​വ​രെ​യാ​ണ് എ​ക്‌​സൈ​സ് നെ​യ്യാ​റ്റി​ൻ​ക​ര റെ​യ്ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ഷി​ജോ സാ​മു​വേ​ലി‍െൻറ സ്‌​കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സാ​ജ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ വാ​ൾ വീ​ശി ആ​ക്ര​മി​ച്ച​ത്. പ്ര​തി​ക​ളു​ടെ പ​ക്ക​ൽ​നി​ന്ന് നാ​ലു​ഗ്രാം എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ടു​ത്തു.

വി​ഴി​ഞ്ഞം-​പൂ​വാ​ർ റൂ​ട്ടി​ൽ ച​പ്പാ​ത്ത് ജ​ങ്ഷ​ന് സ​മീ​പ​ത്ത് നി​ന്ന് ആ​ദ്യം ഷി​ജോ സാ​മു​വേ​ലി​നെ​യാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ സാ​ജ​നും പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ജീ​ഷ് എ​ൽ.​ആ​ർ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഷാ​ജു കെ, ​സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ടോ​ണി, ഉ​മാ​പ​തി, സ​തീ​ഷ്‌​കു​മാ​ർ, അ​നീ​ഷ്, പ്ര​സ​ന്ന​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsvizhinjamTwo arrested
Next Story