കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsകൃഷ്ണൻ കുട്ടി, പ്രദീപ്
മഞ്ചേരി: നറുകര പുല്ലൂരിൽനിന്ന് ഓട്ടോയിൽ കടത്തിയ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കീഴാറ്റൂർ സ്വദേശി പ്രദീപ് (കുട്ടൻ), മേലാറ്റൂർ ചോലക്കുളം സ്വദേശി കൃഷ്ണൻ കുട്ടി (ബാബുട്ടൻ) എന്നിവരെയാണ് പിടികൂടിയത്. വിഗ്രഹ മോഷണം, മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണിവർ.
പ്രതികളിൽനിന്ന് രണ്ട് മൊബൈൽ ഫോണും ഇലക്ട്രോണിക് ത്രാസും പ്ലാസ്റ്റിക് കവറുകളും 38,200 രൂപയും പിടികൂടിയിട്ടുണ്ട്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജി.ജി. പോൾ, പ്രിവൻറിവ് ഓഫിസർമാരായ എം. വിജയൻ, സഫീറലി, റാഷിദ്, സജി പോൾ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.