54 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsകഞ്ചാവുമായി പിടിയിലായ രഞ്ജിത്ത്, ഷിഹാബ് എന്നിവർ എക്സൈസ് സംഘത്തോടൊപ്പം
പാലക്കാട്: പാലക്കാട് എക്സൈസ് സർക്കിൾ, എക്സൈസ് സ്പെഷൽ സ്ക്വാഡ് ടീമുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കഞ്ചിക്കോട് നരകംപള്ളി പാലത്തിനു സമീപം കാറിൽ കടത്താൻ ശ്രമിച്ച 54 കിലോ ഉണക്ക കഞ്ചാവ് പിടികൂടി. മലപ്പുറം ജില്ലക്കാരായ രഞ്ജിത്ത്, ഷിഹാബ് എന്നിവരെ അറസ്റ്റ് ചെയ്തു.
10 കിലോമീറ്ററോളം പിന്തുടർന്നാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ്, എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അജിത്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി. സന്തോഷ് കുമാർ, എക്സൈസ് പ്രിവിൻറിവ് ഓഫിസർമാരായ എൻ. സന്തോഷ്, എ. ജയപ്രകാശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ജി. ഷിജു, എ. ഫൈസൽ റഹിമാൻ, ബി. ഷൈബു, ആർ. സുഭാഷ്, ശരവണൻ, ആർ. രാജേഷ്, ആർ. ഉദയൻ, പി.എച്ച് പ്രത്യൂഷ്, എക്സൈസ് ഡ്രൈവർമാരായ കെ. കണ്ണദാസൻ, ജി. അനിൽകുമാർ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.