327 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fields1. ദുഭാഷ് ശങ്കർ 2. ശ്രീനാഥ്
കൊച്ചി: ഇതര സംസ്ഥാനങ്ങളിൽനിന്ന് ചരക്ക് വാഹനത്തിൽ രഹസ്യ അറ നിർമിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്ത് പതിവാക്കിയ രണ്ടുപേർ നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) പിടിയിലായി. തിരുവനന്തപുരം കളീക്കാവിള സ്വദേശി എം. ശ്രീനാഥ്, വാഹനത്തിെൻറ ഡ്രൈവറും ചെന്നൈ സ്വദേശിയുമായ ദുഭാഷ് ശങ്കർ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായത്. രഹസ്യ അറയിൽനിന്ന് 327.87 കിലോ കഞ്ചാവ് എൻ.സി.ബി പിടിച്ചെടുത്തു.
ഇൻറലിജൻസ് വിവരത്തിെൻറ അടിസ്ഥാനത്തിൽ ചെന്നൈ യൂനിറ്റ് ശനിയാഴ്ച തമിഴ്നാട് ഉതുക്കോട്ടൈയിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 150 പാക്കറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
ആന്ധ്രയിലെ അന്നാവാരത്തുനിന്ന് ശേഖരിച്ച കഞ്ചാവ് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. ശങ്കറിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ എൻ.സി.ബി കൊച്ചി യൂനിറ്റ് സൂപ്രണ്ട് ആഷിഷ് ഓജയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച തിരുവനന്തപുരത്തുെവച്ച് ശ്രീനാഥ് പിടിയിലായത്.